ഗുസ്തിയില്‍ ഇടിച്ചു കയറി ഇന്ത്യ; രവി കുമാറും ദീപക് പുനിയയും സെമിയില്‍

ഒളിംപിക് ഗുസ്തിയില്‍ ഇന്ത്യ ഇരട്ട മെഡലിന് അരികെ. 57 കിലോ വിഭാഗത്തില്‍ രവി കുമാര്‍ ബള്‍ഗേറിയന്‍ താരത്തെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. 14-4 ന് ആധികാരികമായാണ് ഇന്ത്യന്‍ ജയം. സെമിയില്‍ കസഖ്സ്ഥാന്റെ നൂറിസ്ലാമിനെ നേരിടും. 86 കിലോ വിഭാഗത്തില്‍ ദീപക് പൂനിയയും സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ചൈനീസ് താരം സൂഷൈന് ലിന്നിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ ആണ് മറികടന്നത്. സ്കോര്‍ 6-3. ദീപക്കിന് അമേരിക്കയുടെ ഡേവിഡ് മോറിസാണ് എതിരാളി. ഉച്ചയ്ക്ക് രണ്ടേ മുക്കാലിന് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം എഡ്വാര്‍ഡോ ടൈഗ്രേറോസിനെ 13-2 നാണ് രവി ദാഹിയ മറികടന്നത്. നൈജീരിയന്‍ താരം എകറെകെമി അഗിയോമോറിനെ 12-1ന് തകര്‍ത്താണ് ദീപക് ക്വാര്‍ട്ടറില്‍ കടന്നത്. അതേസമയം വനിതകളുടെ ഫ്രീസ്റ്റൈല്‍ (57 കിലോഗ്രാം) വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് തോറ്റ് പുറത്തായി. ബെലാറൂസ് താരം ഐറിന കുറാച്കിനയാണ് അന്‍ഷുവിനെ വീഴ്ത്തിയത്. 8-2നാണ് ബെലാറൂസ് താരത്തിന്റെ വിജയം.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ