• 21 Sep 2021
  • 05: 21 PM
Latest News arrow

പിവി സിന്ധുവിനൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവെച്ച് പിടി ഉഷ

പുസരല വെങ്കട സിന്ധു ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് റിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ താരം ഇത്തവണ ടോക്യോ ഒളിംപിക്സില്‍ വെങ്കലവും നേടിയിരിക്കുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മാറിയിരിക്കുകയാണ് പിവി സിന്ധു. പിവി സിന്ധുവിനൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രം ഈ അവസരത്തില്‍ പങ്കുവെയ്ക്കുകയാണ് പിടി ഉഷ.

2001 ല്‍ ഹൈദരാബാദില്‍ ഒരു ഓള്‍ ഇന്ത്യ റെയില്‍വേ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് ഉണ്ടായിരുന്നു. സിന്ധുവിന്റെ അച്ഛന്‍ രമണ ഒരു വോളിബോള്‍ കളിക്കാരനായിരുന്നു. കൂടാതെ അദ്ദേഹം റെയില്‍വേയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഞാന്‍ ആ മീറ്റിന് പോയി. അവിടെ ഞാന്‍ താമസിച്ചത് ഹോട്ടലിലായിരുന്നില്ല, സിന്ധുവിന്റെ കുടുംബത്തോടൊപ്പമായിരുന്നു. അത്തരം യാത്രകളില്‍ ഞാന്‍ പൊതുവെ കുടുംബങ്ങള്‍ക്കൊപ്പം താമസിക്കാറില്ല. പക്ഷേ അവളുടെ കുടുംബത്തെ എനിക്ക് നന്നായി അറിയാമായിരുന്നു, അതിനാലാണ് ഞാന്‍ മൂന്ന് നാല് ദിവസം അവരോടൊപ്പം താമസിച്ചത്. അക്കാലത്ത് അവള്‍ ഒരു ചെറിയ പെണ്‍കുട്ടിയായിരുന്നു.'' പിടി ഉഷ പറഞ്ഞു.