''ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം, വെങ്കലപ്പോരാട്ടത്തിന് ആശംസകള്‍''; ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ടോക്കിയോ: ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നതായും' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെല്‍ജിയം ഇന്ത്യയെ തോല്‍പ്പിച്ചത്. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്സ് ഹാട്രിക് നേടി. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മൂന്ന് ഗോളുകള്‍ പിറന്നു. രണ്ടാം മിനിറ്റില്‍ ഫാനി ലുയ്പെര്‍ട്ട് ബെല്‍ജിയത്തെ മുമ്പിലെത്തിച്ചു. പിന്നീട് ഇന്ത്യ ശക്തമായി തിരിച്ചെത്തുന്നതാണ് കണ്ടത്. 7-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെയും എട്ടാം മിനിറ്റില്‍ മന്ദീപിലൂടെയും ഇന്ത്യ ലീഡ് പിടിച്ചു. ടോക്കിയോയില്‍ ഹര്‍മന്‍പ്രീതിന്റെ അഞ്ചാം ഗോളായിരുന്നു അത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹെന്‍ഡ്രിക്സ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. ഇതോടെ സ്കോര്‍ 2-2 ആയി.
അവസാന ക്വാര്‍ട്ടറില്‍ മൂന്ന് ഗോളുകളുമായി ബെല്‍ജിയം ഇന്ത്യയെ അനായാസം കീഴടക്കി. ഇരട്ട ഗോളുമായി ഹെന്‍ഡ്രിക്സ് ബെല്‍ജിയത്തെ 4-2ന് മുമ്പിലെത്തിച്ചു. ഹെന്‍ഡ്രിക്സ് ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതോടെ ടൂര്‍ണമെന്റില്‍ താരത്തിന് 14 ഗോളുകളായി. ഒടുവില്‍ ഡൊമിനിക്വേയും ലക്ഷ്യം കണ്ടതോടെ 5-2ന് ബെല്‍ജിയം വിജയിക്കുകയായിരുന്നു. ഇനി ഇന്ത്യയ്ക്ക് ലൂസേഴ്സ് ഫൈനല്‍ അവശേഷിക്കുന്നുണ്ട്. ഓസ്ട്രേലിയ ജര്‍മനി സെമിയില്‍ തോല്‍ക്കുന്നവരുമായാണ് പോരാട്ടം.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ