• 23 Sep 2023
  • 03: 03 AM
Latest News arrow

''സെമി ഫൈനലിനായി ഒരുങ്ങുകയാണ്, കടുപ്പമുള്ള പോരാട്ടമായിരിക്കും അത്''; ശ്രീജേഷ്

''ഇനി സെമി ഫൈനലിനായി ഒരുങ്ങണം. ബ്രിട്ടനെതിരായ മത്സരത്തിനേക്കാളും കടുപ്പമുള്ള പോരാട്ടമാണ് വരുന്നത്.'' ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തിന് ശേഷം ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് പറഞ്ഞു. സെമിയിലെത്തിയതില്‍ വളരെ സന്തോഷമുണ്ട്. കാത്തിരുന്ന നേട്ടമാണ് കൈവന്നതെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സ് മെഡലിനരികിലെത്തുന്നത്. ശ്രീജേഷിന്റെ പ്രകടനം ക്വാര്‍ട്ടറിലും നിര്‍ണായകമായി. ബ്രിട്ടനെതിരായ മത്സരത്തില്‍ എട്ട് പെനാല്‍റ്റി കോര്‍ണറുകളാണ് ശ്രീജേഷ് നേരിട്ടത്. ഇതില്‍ ഗോളെന്നുറച്ച നാലില്‍ മൂന്നെണ്ണവും ശ്രീജേഷ് രക്ഷപ്പെടുത്തി. വാര്‍ഡി മാത്രമാണ് ലക്ഷ്യം കണ്ടത്.