• 21 Sep 2021
  • 04: 37 PM
Latest News arrow

''വളരാന്‍ അനുവദിക്കില്ല, 100 വെട്ടില്‍ തീര്‍ക്കും''; ടിപിയുടെ മകനെ വധിക്കുമെന്ന് ഭീഷണി

''ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊലപ്പെടുത്തും''

കോഴിക്കോട്: ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും ടിപി ചന്ദ്രശേഖരന്റെ മകന്‍ നന്ദുവിനയും വധിക്കുമെന്ന് ഊമക്കത്ത്.  കെകെ രമ എംല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് കിട്ടിയത്. മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാന്‍ കാരണമെന്നും കത്തില്‍ പറയുന്നു. എന്‍ വേണു വടകര എസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ഭീഷണിക്കത്തില്‍ ആവശ്യപ്പെടുന്നു. എന്‍ വേണുവിനൊപ്പം ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവമാണ് കെകെ രമ എംഎല്‍എ.