• 21 Sep 2021
  • 03: 58 PM
Latest News arrow

സംസ്ഥാനത്ത് അതിവേഗ കൊവിഡ് വ്യാപനം കൂടുന്നു; ടിപിആറും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. ഇന്ന് 16,148 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 1,24,779 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. അതിവേഗ കൊവിഡ് വ്യാപനത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

ടിപിആര്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒന്നര ലക്ഷം പരിശോധനകള്‍ നടന്നപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ശതമാനമായി ഉയര്‍ന്നു. ഇന്ന് 114 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 15,269 ആയി.