• 21 Sep 2021
  • 04: 21 PM
Latest News arrow

ഇടിത്തീയായി ഇന്ധനവില: സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നു

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. കോഴിക്കോടും തിരുവനന്തപുരത്തും പെട്രോള്‍ വില നൂറ് കടന്നു. കോഴിക്കോട് പെട്രോളിന് 100.06 രൂപയും തിരുവനന്തപുരത്ത് 101.49 രൂപയുമാണ് വില. രണ്ട് ജില്ലകളിലെയും ഡീസല്‍ വില യഥാക്രമം 94.62 രൂപയും 96.03 രൂപയുമാണ്. 

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ ഇന്ധനവില കൂട്ടാതിരുന്ന എണ്ണക്കമ്പനികള്‍ ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധിപ്പിക്കുകയായിരുന്നു.