• 23 Sep 2023
  • 04: 31 AM
Latest News arrow

ഇതുവരെ കാണാത്ത റോളില്‍ വിജയ് എത്തുന്നു; പുതിയ ചിത്രത്തിന്റെ പേര് 'ബീസ്റ്റ്'

നടന്‍ വിജയുടെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. ബീസ്റ്റ് എന്നാണ് പേര്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ബീസ്റ്റ്' വിജയുടെ കരിയറിലെ 65-ാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക.

ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ആളുകളെ കബളിപ്പിക്കുന്നതില്‍ പ്രഗത്ഭനായ ഒരാളുടെ വേഷമാകും വിജയ് കൈകാര്യം ചെയ്യുക. ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖിയാണ് പ്രതിനായക വേഷത്തില്‍ എത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററായിരുന്നു വിജയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മാളവിക മോഹന്‍ നായികയായും വിജയ് സേതുപതി പ്രതിനായകനായും ചിത്രത്തില്‍ വേഷമിട്ടു.