''ജോലിയില്ല; അതുകൊണ്ട് നികുതി അടയ്ക്കാന്‍ പണമില്ല''; നടി കങ്കണ റണൗട്ട്

കഴിഞ്ഞ വര്‍ഷം മുതല്‍ തനിക്ക് ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. തന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതി അടയ്ക്കുന്ന ആളാണ് താന്‍. ഏറ്റവുമധികം നികുതി അടയ്ക്കുന്ന ബോളിവുഡ് നടിയും താനാണ്. എന്നാല്‍ ജോലിയില്ലാതായതോടെ കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി ഇനിയും അടയ്ക്കാനായിട്ടില്ലെന്നും ഇത് ജീവിതത്തില്‍ ആദ്യമായിട്ടാണെന്നും കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഞാന്‍ നികുതി അടയ്ക്കാന്‍ വൈകിയതുകൊണ്ട് ആ നികുതി പണത്തിന് സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ട്. എന്നിട്ടും ഈ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി എല്ലാവര്ക്കും നഷ്ടം തന്നെയാണ്. ഒന്നിച്ച് നിന്നാല്‍ ഈ സമയത്തേക്കാള്‍ കരുത്തരാണ് നമ്മളെന്നും കങ്കണ കുറിപ്പിലൂടെ പറയുന്നു.
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് കങ്കണയുടെ പുതിയ ചിത്രം. കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.