'ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡ'; സെര്‍ച്ച് എഞ്ചിന് ഭീമന് കുരുക്കില്‍

ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡയാണെന്ന് കാണിച്ച ഗൂഗിളിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം. ഗൂഗിളില്‍ 'വൃത്തികെട്ട ഭാഷകള്‍' എന്ന് തിരയുമ്പോഴാണ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് പ്രധാനമായും സംസാരിക്കുന്ന കന്നഡ ഭാഷ കാണിക്കുന്നത്.
രണ്ടായിരത്തിലേറെ വര്‍ഷത്തെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള ഭാഷയാണ് കന്നഡ. ഈ ഭാഷയെ അപമാനിച്ചതിന് കന്നഡ ഭാഷ സംസാരിക്കുന്നവര്‍ സെര്‍ച്ച് എഞ്ചിന് ഭീമന് ഗൂഗളിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരും വ്യാഴാഴ്ച ഇതിനെ അപലപിക്കുകയും ഗൂഗിളിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
''ഇത് വളരെ അപലപനീയമായ കാര്യമാണ്. ഗൂഗിളോ മറ്റാരെങ്കിലുമോ കന്നഡ ഭാഷയെ അവഹേളിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും.'' കര്‍ണാടക വനം-കന്നഡ-സാംസ്കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഗൂഗിളിന് നോട്ടീസ് നല്കാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ലിംബാവലി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ 40 ദശലക്ഷം ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് കന്നഡ
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ