യുവന്റസ് കോപ്പ ഇറ്റാലിയ ചാമ്പ്യന്മാര്; ഇത് പതിനാലാം കിരീടം

എമീലിയ (ഇറ്റലി): കോപ്പ ഇറ്റാലിയ ചാമ്പ്യന്മാരായി യുവന്റസ്. അറ്റ്ലാന്റയെ 2-1 കീഴടക്കിയാണ് യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസവേസ്കിയും കിയേസയുമാണ് യുവന്റസിന്റെ വിജയപാത വെട്ടിത്തെളിച്ചത്.
31-ാം മിനിറ്റില്‍ മക്കെന്നിയുടെ പാസ് സ്വീകരിച്ച 20 കാരനായ കുലുസവേസ്കി യുവന്റസിനെ മുമ്പിലെത്തിച്ചു. എന്നാല്‍ 41-ാം മിനിറ്റില്‍ മലിനവോസ്കി അറ്റ്ലാന്റയ്ക്ക് സമനില നല്കി.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും ലീഡ് എടുക്കാന്‍ നല്ലതുപോലെ പരിശ്രമിച്ചു. 73-ാം മിനിറ്റില്‍ യുവന്റസിന്റെ ശ്രമം വിജയം കണ്ടു. കുലുസവേസ്കിയും കിയേസയും ചേര്‍ന്ന് നടത്തിയ മനോഹരമായ നീക്കമാണ് ലക്ഷ്യം കണ്ടത്.ഒന്നാന്തരമൊരു ഫിനിഷിലൂടെ കിയേസ പന്ത് വലയില്‍ എത്തിച്ചു. 88-ാം മിനിറ്റില്‍ റാഫേല്‍ ടോലോയ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്ത് പേരുമായിട്ടാണ് അറ്റ്ലാന്റ മത്സരം പൂര്‍ത്തിയാക്കിയത്.
യുവന്റസിന്റെ പതിനാലാം കോപ്പ ഇറ്റാലിയ കിരീടമാണിത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇറ്റലിയില്‍ ലഭിക്കാനുള്ള ഏക കിരീടവും യുവന്റസ് സ്വന്തമാക്കി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ