''ഒരു തെറ്റുപറ്റി, ക്ഷമിക്കണം, എനിക്കും കുടുംബമുണ്ട്''; അശ്വതിയോട് മാപ്പ് അപേക്ഷിച്ച് യുവാവ്

അശ്വന്തി ശ്രീകാന്തിന്റെ ചിത്രത്തിന് താഴെ അശ്ലീല ചുവയോടെ കമന്റ് ചെയ്ത യുവാവ് മാപ്പ് ചോദിച്ച് രംഗത്ത്. ഇയാള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം തിരിഞ്ഞതോടെയാണ് മാപ്പ് ചോദിച്ചത്.
'' ഒരു തെറ്റുപറ്റി, ക്ഷമിക്കണം, എനിക്കും കുടുംബമുണ്ട്'' എന്നാണ് മാപ്പപേക്ഷിച്ചുകൊണ്ട് യുവാവ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളുടെ പോസ്റ്റിന് നേരെ വീണ്ടും പ്രതിഷേധം ഉയര്‍ന്നതോടെ അയാള്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.
യുവാവിന്റെ കമന്റിന് അശ്വതി നല്കിയ മറുപടി ഇതാണ്.
''സൂപ്പര്‍ ആവണമല്ലോ... ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാനുള്ളതാണ്. ജീവനൂറ്റി കൊടുക്കുന്നത് കൊണ്ടുതന്നെ താങ്കളുടെ അമ്മയുടേതുള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്.'' എന്നായിരുന്നു അശ്വതി അശ്ലീല കമന്റിന് നല്കിയ മറുപടി. താരങ്ങളടക്കം നിരവധി പേരാണ് അശ്വതിയ്ക്ക് കയ്യടിയുമായി രംഗത്ത് വന്നത്.