• 08 Jun 2023
  • 06: 19 PM
Latest News arrow

മെക്‌സിക്കന്‍ സുന്ദരിയ്ക്ക് മിസ് യൂണിവേഴ്‌സ് കിരീടം

2021ലെ മിസ് യൂണിവേഴ്‌സ് കിരീടം മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസയ്ക്ക്. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവില്‍ നിന്നുള്ള ജാനിക് മാസെറ്റ സെക്കന്‍ഡ് റണ്ണറപ്പുമായി. ഇന്ത്യയില്‍ നിന്നുള്ള അഡിലൈന്‍ കാസ്റ്റിലിനാണ് നാലാം സ്ഥാനം. 

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2020ലെ മത്സരം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷമാണ് വീണ്ടും ലൈവായി മിസ് യൂണിവേഴ്‌സ് മത്സരം നടന്നത്. 69-ാമത് മിസ് യൂണിവേഴ്‌സ് മത്സരമാണിത്. ഫ്‌ളോറിഡയായിരുന്നു മത്സര വേദി.

സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിങ് ബിരുദധാരിയാണ് 26 കാരിയായ ആന്‍ഡ്രിയ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകയാണ്. മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്, മോഡല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 

70 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മാറ്റുരച്ചത്. മുന്‍ മിസ് യൂണിവേഴ്‌സ് സോസിബിനി തുന്‍സിയാണ് ആന്‍ഡ്രിയയെ കിരീടം അണിയിച്ചത്.