• 21 Sep 2021
  • 03: 48 PM
Latest News arrow

അമ്മയെ മകന്‍ കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് ഭക്ഷിച്ചു; വളര്‍ത്തുനായയ്ക്കും കൊടുത്തു

അമ്മയെ കൊന്ന് കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് കഴിച്ചുകൊണ്ടിരുന്ന മകന്‍ സ്‌പെയിനിലെ മഡ്രിഡില്‍ വിചാരണ നേരിടുന്നു. 28 വയസ്സുള്ള ആല്‍ബര്‍ട്ടോ സാഞ്ചസ് ഗോമസാണ് അമ്മയെ ഭക്ഷണമാക്കിയത്. വെയ്റ്റര്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഇയാള്‍ 2019ല്‍ ജോലിയില്ലാതെ വീട്ടില്‍ കഴിഞ്ഞിരുന്നപ്പോഴാണ് സംഭവം നടന്നത്. 

68 വയസ്സുള്ള മരിയ സോളേഡാഡ് ഗോമസിനെ കാണാനില്ലെന്ന് അവരുടെ സുഹൃത്ത് പൊലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് 2019 ഫെബ്രുവരി 21ന് പൊലീസ് ആല്‍ബര്‍ട്ടോയുടെ വീട്ടിലെത്തി. ''അമ്മ ഇവിടെ വീട്ടിലുണ്ടെന്നും മരിച്ചെന്നുമായിരുന്നു'' ആല്‍ബര്‍ട്ടോ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. താനും തന്റെ വളര്‍ത്തു നായയും കൂടെ അമ്മയെ അല്‍പ്പാല്‍പ്പമായി ഭക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അയാള്‍ വെളിപ്പെടുത്തി. 

ഇത് കേട്ട് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി. അമ്മയുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പാത്രങ്ങളിലാക്കി ഫ്രിഡ്ജില്‍ വെച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തി. അസ്ഥികള്‍ ഡ്രോയറുകളിലും വെച്ചിട്ടുണ്ടായിരുന്നു. 

2019 ഫെബ്രുവരി ആദ്യം ആല്‍ബര്‍ട്ടോ അമ്മയുമായി വഴക്കുണ്ടാക്കിയെന്നും അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ഇയാള്‍ അമ്മയെ കിടപ്പുമുറിയിലേക്ക് മാറ്റി കട്ടിലില്‍ കിടത്തി. എന്നിട്ട് മരപ്പണിക്കാരുടെ വാളും അടുക്കള കത്തികളും ഉപയോഗിച്ച് അമ്മയെ വെട്ടിനുറുക്കി. എന്നിട്ട് അല്‍പ്പാല്‍പ്പമായി ശരീരഭാഗങ്ങള്‍ ഇയാള്‍ ഭക്ഷിച്ചു. ബാക്കി വന്നത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ചിലത് കളഞ്ഞു. 

തന്റെ അമ്മയെ കൊല്ലാന്‍ പറയുന്ന നിരവധി ശബ്ദങ്ങള്‍ കേട്ടതായി ആല്‍ബര്‍ട്ടോ കോടതിയില്‍ പറഞ്ഞു. ടിവി കാണുന്നതിനിടയിലാണ് ഈ ശബ്ദങ്ങള്‍ കേട്ടത്. അയല്‍ക്കാര്‍, പരിചയക്കാര്‍, സെലിബ്രിറ്റികള്‍ എന്നിവരുടെ ശബ്ദമായിരുന്നു അവ. എന്നാല്‍ അമ്മയെ താന്‍ ആക്രമിക്കുകയോ അവളെ വെട്ടുകയോ കഴിക്കുകയോ ചെയ്തതായി ഓര്‍മയില്ലെന്ന് അയാള്‍ പറഞ്ഞു. ആല്‍ബെര്‍ട്ടോ മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ആല്‍ബര്‍ട്ടോയ്ക്ക് 15 വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചേക്കും.