• 19 Apr 2021
  • 05: 21 PM
Latest News arrow

''ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചത്; താന്‍ സിപിഎം അനുഭാവിയാണ്''; പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ പിതാവ്

കണ്ണൂര്‍: ഒരു പ്രകോപനവുമില്ലാതെയാണ് തന്റെ മകനെ ആക്രമിച്ചതെന്ന് പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ പിതാവ് മുസ്തഫ. മകന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. തന്റെ കണ്‍മുമ്പില്‍ വെച്ചാണ് മകനെ ആക്രമിച്ചത്. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി 7.55 ഓടെയാണ് ആക്രമണം നടന്നതെന്നും ബോംബേറില്‍ തന്റെ കാലിനും സാരമായി പരിക്കേറ്റെന്നും മുസ്തഫ പറഞ്ഞു. 

കൊലപാതകത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു വാളും കണ്ടെടുത്തു.