• 19 Apr 2021
  • 05: 33 PM
Latest News arrow

ശബരിമല പരാമര്‍ശം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി നിയമമന്ത്രി; വിരട്ടാന്‍ നോക്കേണ്ടെന്ന് എന്‍എസ്എസ്

ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമമന്ത്രി എകെ ബാലന്‍ പരാതി നല്‍കി. മുഖ്യമന്ത്രിയ്ക്ക് അയ്യപ്പകോപമുണ്ടാകുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയ്‌ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. 

എന്നാല്‍ വിശ്വാസം എങ്ങിനെ സംരക്ഷിക്കണമെന്ന് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തീരുമാനിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എകെ ബാലന്‍ അദ്ദേഹത്തിന്റെ വഴി നോക്കട്ടെ. ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം. വിശ്വാസം ജീവവായുവാണ്. അതിനെ തൊടന്‍ ആര് ശ്രമിച്ചാലും തടയും. സര്‍ക്കാര്‍ വിരട്ടാന്‍ നോക്കോണ്ടെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.