• 19 Apr 2021
  • 04: 58 PM
Latest News arrow

അയ്യപ്പനെയും ദേവഗണങ്ങളെയും കൂട്ടുപിടിച്ച് പിണറായിയും കോടിയേരിയും; വിശ്വാസികള്‍ പൊറുക്കില്ലെന്ന് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദൈവങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ്. ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്‌തേനെയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അയ്യപ്പനടക്കം എല്ലാ ദേവഗണങ്ങളും എല്‍ഡിഎഫിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

എന്നാല്‍ നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പനെ കൂട്ടുപിടിക്കുകയാണെന്നായിരുന്നു ചെന്നിത്തല ഇതിനോട് പ്രതികരിച്ചത്. ഇത് വിശ്വാസികള്‍ പൊറുക്കില്ല. സര്‍ക്കാരിന് അയ്യപ്പകോപമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. 

ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല. ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവൂ എന്ന് കെ മുരളീധരനും പ്രതികരിച്ചു.