• 19 Apr 2021
  • 05: 30 PM
Latest News arrow

''സ്വാമി അയ്യപ്പനടക്കം എല്ലാ ദേവഗണങ്ങളും എല്‍ഡിഎഫിനൊപ്പം''; മുഖ്യമന്ത്രി

കണ്ണൂര്‍: സ്വാമി അയ്യപ്പനടക്കം ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ടിങ് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

''സുകുമാരന്‍ നായര്‍ ഒരിക്കലും സര്‍ക്കാരിനെതിരെ പറയില്ല. അദ്ദേഹം അയ്യപ്പ വിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ എല്ലാ ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണ്. എല്ലാ മതവിശ്വാസികളെയും ജനങ്ങളെയും സംരക്ഷിച്ചത് നിര്‍ത്തിയത് ഈ സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് എല്ലാ കാലത്തും എല്ലാ ദേവഗണങ്ങളും.'' മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം തരുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രാവിലെ വോട്ട് ചെയ്ത ശേഷം പറഞ്ഞിരുന്നു.