• 19 Apr 2021
  • 04: 49 PM
Latest News arrow

ക്വാറന്റീന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ പിറന്നത് ഒരു ഹ്രസ്വ സിനിമ; 'പറക്കാം' ശ്രദ്ധ നേടുന്നു

ക്വാറന്റയിന്‍ കാലഘട്ടം പലരും പല രീതിയിലാണ് വിനിയോഗിക്കുന്നത്. അവധി കഴിഞ്ഞ് തിരിച്ച് ഖത്തറിലെത്തിയ നിഖില്‍ മോഹനും കൂട്ടരും നിര്‍മിച്ചത് ഒരു ഷോര്‍ട്ട് ഫിലിം ആണ്. 700 രൂപ ചെലവിലാണ് പറക്കാം എന്ന ചിത്രം ഒരുക്കിയത്.

സ്വതന്ത്ര്യത്തെപ്പറ്റിയാണ് പറക്കാം എന്ന ചിത്രം സംസാരിക്കുന്നത്. അവധി കഴിഞ്ഞ് തിരിച്ച് ഖത്തറില്‍ എത്തി ക്വാറന്റയിനില്‍ കഴിയുമ്പോഴാണ് നിഖില്‍ മോഹന്റെ മനസില്‍ ഇത്തരമൊരു ആശയമുദിച്ചത്. ആ ചിന്തയെ തന്റെ സുഹൃത്തായ നിഖില്‍ നായരെ പ്രധാന കഥാപാത്രമാക്കി പെട്ടന്ന് തന്നെ ഒരു ഹ്രസ്വ സിനിമയാക്കി മാറ്റി. നിഖില്‍ മോഹന്റെ സഹോദരന്‍ ശ്രീകാന്ത് പ്രേംദാസ് വീഡിയോ കോളിലൂടെ ഒരു കഥാപാത്രമായി.

നാല് ചുവരുകള്‍ക്കുള്ളില്‍ അകപ്പെട്ട് സ്വതന്ത്ര്യം നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ ചിന്തകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ 90% ചിത്രീകരണവും ക്വാറന്റയിനില്‍ ഇരുന്ന ഹോട്ടലില്‍ നിന്നായിരുന്നു. ഷോര്‍ട്ട് ഫിലിമിന്റെ സംവിധാനവും ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചത് നിഖില്‍ മോഹനാണ്. ലോക് ഡൗണ്‍ കാലത്ത് നിഖില്‍ മോഹന്‍ സംവിധാനം ചെയ്ത ഷാഡോ എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു.