ചരിത്രം: ഐലീഗ് ഫുട്ബോള്‍ കിരീടമണിഞ്ഞ് ഗോകുലം

കൊല്‍ക്കത്ത: കിഷോര്‍ ഭാരതി ക്രീരാംഗനില്‍ കേരളം ചരിത്രമെഴുതി. ഐ ലീഗ് ഫുട്േേബാള് കിരീടം ആദ്യമായി ഗോകുലം കേരളയിലൂടെ കേരളത്തിലേക്ക്. ലീഗിലെ അവസാന മത്സരത്തില്‍ മണിപ്പൂരിന്റെ ട്രാവുവിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തറ പറ്റിച്ചാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. കേരള പൊലീസ് രണ്ട് വട്ടം ഫെഡറേഷന് കപ്പ് സ്വന്തമാക്കിയ ശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിടുന്നത്. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവില്‍ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം. ഈ വിജയത്തോടെ ടീം എഎഫ്സി കപ്പിന് യോഗ്യത നേടി.
പതിനഞ്ച് കളികളില്‍ നിന്നും 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യന്മാരായത്. അവസാന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സിനും 29 പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയാണ് ഗോകുലത്തിന് കിരീടം ഉറപ്പിച്ചത്. ഗോകുലം പതിനഞ്ച് കളികളില്‍ 9 എണ്ണം ജയിക്കുകയും 4 എണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. 2 എണ്ണം സമനിലയിലായി. 30 ഗോള്‍ അടിച്ചപ്പോള്‍ 17 എണ്ണം മാത്രമാണ് വഴങ്ങിയത്.
തുടക്കത്തില്‍ ഗോള്‍ വഴങ്ങുകയും നിറംമങ്ങി തപ്പിത്തടഞ്ഞ് കളിക്കുകയും ചെയ്ത ശേഷമാണ് ഗോകുലം പെടുന്നനെ തിരിച്ചുവന്നത്. 7 മിനിറ്റില്‍ മൂന്ന് ഗോള്‍ നേടിക്കൊണ്ടായിരുന്നു അവശ്വസനീയമായ തിരിച്ചുവരവ്. 24-ാം മിനിറ്റില്‍ ലീഗ് ടോപ് സ്കോറര്‍ ബിദ്യാസാഗര്‍ സിങ്ങിന്റെ ഗോളില്‍ ട്രാവുവാണ് ആദ്യം മുന്‍പിലെത്തിയത്. 70-ാം മിനിറ്റില്‍ ഗോകുലം തിരിച്ചടിച്ച് തുടങ്ങി. അഫ്ഗാന് താരം ഷെരീഫിന്റെ ഫ്രീകിക്കിലൂടെയായിരുന്നു മടങ്ങിവരവ്. നാല് മിനിറ്റിനുള്ളില്‍ എമില്‍ ബെന്നി ലീഡ് നേടിക്കൊടുത്തു. 77-ാം മിനിറ്റില്‍ ഡെന്നീസ് മൂന്നാം ഗോളും നേടി. മത്സരവസാനിക്കാന് സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഹമ്മദ് റാഷിദ് ടീമിനായി ഗോള്‍ നേട്ടം പൂര്‍ത്തിയാക്കുകയായിരുന്നു.
- നാളെ മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
- കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി
- സനു ആറ് ദിവസം ലോഡ്ജില്‍ തങ്ങി; പത്രം വായിച്ച ശേഷം മുങ്ങി
- ''കുംഭമേള പ്രതീകാത്മകമായി നടത്തണം''; ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി
- സര്‍ക്കാരിന് തിരിച്ചടി: ഇഡിയ്ക്കെതിരായ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി