''സേവ് ദി ഡേറ്റ് വിത്ത് വരുണ്‍ പ്രഭാകര്‍''; അന്‍സിബയുടെ വ്യത്യസ്ത ഫോട്ടോഷൂട്ടിന് രസകരമായ കമന്റുകള്‍

ദൃശ്യം 2 ന്റെ വിജയം ആഘോഷിക്കുന്ന വേളയില്‍ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി നടി അന്‍സിബ ഹസന്. ഒരു അസ്ഥികൂടത്തെയും പിടിച്ചുകൊണ്ട് നടത്തിയ ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'അനുയോജ്യമായ ക്യാപ്ഷനുകള്‍ക്കായി കാത്തിരിക്കുന്നു' എന്ന ടാഗ്ലൈനോടെയാണ് അന്‍സിബ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ അന്സിബയ്ക്കൊപ്പമുള്ള അസ്ഥികൂടം വരുണിന്റേതാണെന്ന് പറഞ്ഞുള്ള നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.
''സേവ് ദി ഡേറ്റ് വിത്ത് വരുണ്‍ പ്രഭാകര്‍'', ''വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ'', ''അങ്ങിനെ അവര്‍ ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ'', ''ഇത് വരുണിന്റെ അല്ല, അച്ഛന്റെ ഒരു പഴയ കൂട്ടുകാരന് നിഖില്‍ മഹേശ്വറിന്റെയാണ്! ഫ്രം ദേവദൂത്'', ''അസ്ഥികൂടത്തെ പ്രേമിച്ച കഥാനായിക'' തുടങ്ങിയവയാണ് കമന്റുകളില്‍ ചിലത്.
- നാളെ മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
- കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി
- സനു ആറ് ദിവസം ലോഡ്ജില്‍ തങ്ങി; പത്രം വായിച്ച ശേഷം മുങ്ങി
- ''കുംഭമേള പ്രതീകാത്മകമായി നടത്തണം''; ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി
- സര്‍ക്കാരിന് തിരിച്ചടി: ഇഡിയ്ക്കെതിരായ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി