• 04 Oct 2023
  • 06: 30 PM
Latest News arrow

സംസ്ഥാനത്ത് ഇന്ന് മുതല്‍ സെക്കന്‍ഡ് ഷോ; 50 ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ സെക്കന്‍ഡ് ഷോ തുടങ്ങും. സിനിമാ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ സിനിമ പ്രദര്‍ശന സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി പുന:ക്രമീകരിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഫിലിം ചേംബര്‍ പ്രതിനിധികള്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. 50 ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനം എന്ന നിബന്ധനയില്‍ മാറ്റമില്ല. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയതോടെ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് ഈ മാസം 11ന് റിലീസ് ചെയ്യും.