ഇന്ന് നിങ്ങള്‍ പാഴാക്കിയ ഭക്ഷണമില്ലേ... അത് മതി... പാചകവാതക വില താഴോട്ട് പോരും

ലോകത്താകെമാനം പത്ത് ടണ്‍ ഭക്ഷണം ഓരോ ദിവസവും വില്‍ക്കപ്പെടാതെ അവശിഷ്ടമായി പോകുന്നുണ്ട്. ഒരു വര്‍ഷം 1.3 ബില്ല്യണ്‍ ടണ്‍ ഭക്ഷണ മാലിന്യങ്ങള്‍ മനുഷ്യര്‍ ഭക്ഷിക്കാതെ കളയുന്നു. ഇവ മണ്ണിനടിയില്‍ മൂടപ്പെടുന്നു. ഇവയില്‍ സജീവമായ ഊര്‍ജ്ജത്തെ അപകടകരമായ രൂപത്തിലേക്ക് തള്ളി വിട്ടുകൊണ്ട്.
ജൈവമാലിന്യങ്ങള്‍ ദ്രവിച്ചില്ലാതാകുന്ന പ്രക്രിയയ്ക്കിടയില്‍ പുറത്തേയ്ക്ക് തള്ളപ്പെടുന്ന വാതകങ്ങളാണ് മീഥൈനും കാര്‍ബണ്‍ ഡൈ ഓക്സൈഡും. ഇവ രണ്ടുമാണ് ആഗോള താപനം ഉണ്ടാക്കുന്ന പ്രധാന വാതകങ്ങള്‍. മനുഷ്യര്‍ കാരണമുള്ള ആഗോള താപനത്തിന്റെ മൂന്നാമത്തെ വലിയ ഉറവിടം എന്ന് പറയുന്നത് മണ്ണില്‍ മൂടപ്പെടുന്ന ഈ ഭക്ഷണ-ജൈവാവശിഷ്ടങ്ങളാണ്. അതേസമയം ഈ വാതകങ്ങളെ നാം ബയോഗ്യാസ് എന്നും വിൡക്കുന്നു. ബയോഗ്യാസ് പാചകവാതകമായും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കപ്പെടുന്നുണ്ട്. എങ്കില്‍ വര്‍ഷം തോറും നാം പാഴാക്കുന്ന ഭക്ഷണങ്ങള്‍ ബയോഗ്യാസായും വൈദ്യുതിയായും മാറ്റിയാല്‍ അത് നമ്മുടെ ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് വലിയ അളവില്‍ പരിഹാരമാകില്ലേ.
ഹൈദരാബാദിലെ ബോവന്‍പള്ളി ചന്തയില്‍ ഈ ആശയം പ്രാവര്‍ത്തികമാക്കുന്നുണ്ട്. കര്‍ഷകര്‍ ചന്തയിലെത്തിക്കുന്ന പച്ചക്കറികളില്‍ ചീഞ്ഞതും വില കിട്ടാത്തതുമായ പച്ചക്കറികള്‍ അവര്‍ അവിടെ തന്നെ ഉപേക്ഷിക്കുന്നു. ഇവ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ഗതാഗത ചെലവ് ഭീമമാണെന്നതാണ് കാരണം. ഇത്തരം പച്ചക്കറികള്‍ വെട്ടിനുറുക്കി ഒരു കണ്വോയറിലേക്ക് നിറയ്ക്കുന്നു. കണ്‍വോയര്‍ ബെല്‍റ്റ് ഈ സാധനങ്ങള്‍ ഷ്രഡറിലേക്ക് (ഉപയോഗശൂന്യമായ സാധനങ്ങള്‍ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ) കൊണ്ടുപോകുന്നു. അവിടെ വെച്ച് വീണ്ടും ചെറിയ കഷ്ണങ്ങളാക്കപ്പെടുന്നു. ശേഷം ഗ്രൈന്ഡറിലേക്കെത്തുന്ന ഈ ചെറു കഷ്ണങ്ങളെ പള്‍പ്പാക്കി മാറ്റുന്നു. ഇവ ഭൂമിയ്ക്കടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ടാങ്കിലേക്ക് പോകുന്നു. അവിടെ വെച്ച് അനയോറിബ് ബാക്ടീരയകളുള്ള രണ്ട് ഡൈജസ്റ്റേഴ്സിലേക്കും. ഓക്സിജന്റെ അഭാവത്തില്‍ ഇൗ ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കുന്നു. ഇവ ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നിട്ട് മീഥൈനും കാര്‍ബണ്‍ ഡൈ ഓക്സൈഡും പുറപ്പെടുവിക്കുന്നു. ഇതാണ് ബയോഗ്യാസ്. ഒരു വര്‍ഷം 150 ഇന്ത്യക്കാര്‍ കഴിക്കുന്ന ഭക്ഷണം ഒരു ദിവസം ഇവര്‍ ഇത്തരത്തില്‍ ബയോഗ്യാസ് ആക്കി മാറ്റുന്നുണ്ട്.
ഇങ്ങിനെ തയ്യാറാക്കിയ ബയോഗ്യാസ് ബോവന്‍പള്ളിയിലെ നാല് വലിയ ബലൂണുകളില്‍ ശേഖരിക്കുന്നു. ഇവിടെ നിന്നും 500 കിലോമീറ്റര്‍ വരെ അകലെയുള്ള വീടുകളിലെ അടുക്കളയില്‍ ഇവ എത്തിക്കപ്പെടുന്നു. ഒരു ക്യാന്റീന് കിച്ചണില്‍ 800 ഊണ് ഒരു ദിവസം തയ്യാറാക്കാന്‍ ഈ ഗ്യാസ് മതി.
ഗ്യാസ് ഉല്‍പ്പാദനത്തിന് ശേഷം ഉപോല്‍പ്പന്നമായി ലഭിക്കുന്ന വളം ചന്തയില്‍ നിന്നും കര്‍ഷകര്‍ വാങ്ങി ഇതേ പച്ചക്കറികള്‍ വളര്‍ത്തിയ മണ്ണില്‍ ഇടുന്നു. അതുവഴി മണ്ണിന്റെ ഫലഭൂയിഷ്ടി വര്‍ധിക്കുന്നുവെന്ന് മാത്രമല്ല, നല്ല വിളകള്‍ കിട്ടുകയും ചെയ്യുന്നു. ഓര്‍ഗാനിക്ക് പച്ചക്കറികള്‍ ആയതുകൊണ്ട് നല്ല വിലയും കിട്ടുന്നു.
മനുഷ്യന്റെയും മൃഗങ്ങളുടെയും വിസര്‍ജ്യത്തില്‍ നിന്നുള്‍പ്പെടെ എന്ത് ജൈവമാലിന്യത്തില്‍ നിന്ന് വേണമെങ്കിലും ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാം. മലിനീകരണം തീരെയില്ലാത്ത ശുദ്ധമായ ഇന്ധനമാണിത്. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഇതിന് വിലയും വളരെ കുറവാണ്. അമേരിക്കയില്‍ പ്രകൃതിവാതകത്തേക്കാള്‍ അഞ്ചിരട്ടി വില കൂടുതലാണ് ബയോഗ്യാസിന്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ വ്യത്യാസം തീരെ കുറവാണ്. ലോകത്തിലെ ഏറ്റവും വലിയ ബയോഗ്യാസ് പ്ലാന്റ് ഡെന്മാര്ക്കില് ഈയിടെ പണികഴിപ്പിച്ചിരുന്നു.
അതുകൊണ്ട് ബയോഗ്യാസിന്റെ സാധ്യതകള്‍ സര്‍ക്കാരുകള്‍ കണ്ടറിഞ്ഞ് അത് വ്യാപകമായി ഉല്‍പ്പാദിപ്പിക്കേണ്ടത് അനിവാര്യമാണ്. ദിവസവും ജനങ്ങള്‍ പാഴാക്കുന്ന ഭക്ഷണ സാധനങ്ങള്‍ മാത്രം മതി രാജ്യത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍. ഓരോ വീടുകളില്‍ നിന്നും ഇത്തരത്തില്‍ ഭക്ഷണ മാലിന്യങ്ങള്‍ ശേഖരിച്ച് പ്രാദേശികമായി ബയോഗ്യാസ് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്താല്‍ അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല.
- കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി
- സനു ആറ് ദിവസം ലോഡ്ജില്‍ തങ്ങി; പത്രം വായിച്ച ശേഷം മുങ്ങി
- ''കുംഭമേള പ്രതീകാത്മകമായി നടത്തണം''; ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി
- സര്‍ക്കാരിന് തിരിച്ചടി: ഇഡിയ്ക്കെതിരായ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി
- കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷം; 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം പേര്‍ക്ക് രോഗം