''മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇഡി നിര്‍ബന്ധിച്ചു''; പൊലീസ് ഉദ്യോഗസ്ഥയുടെ നിര്‍ണായക മൊഴി

കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സ്വപ്നയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിജി വിജയന് എന്ന വനിതാ ഉദ്യോഗസ്ഥയാണ് മൊഴി നല്‍കിയത്.
സ്വപ്നയുടെ സംഭാഷണത്തിന്റെ നേരത്തെ പുറത്തുവന്ന ശബ്ദരേഖയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യോക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഈ സംഘത്തോടാണ് സ്വപ്നയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരി മൊഴി നല്‍കിയത്.
എന്‍ഫോഴ്സ്മെന്റ് സ്വപ്നയെ ചോദ്യം ചെയ്യുന്ന സമയത്തെല്ലാം താന്‍ അടുത്തുണ്ടായിരുന്നു. എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിനിടയില്‍ സ്വപ്നയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത് താന്‍ കേട്ടു. രാധാകൃഷ്ണന് എന്ന ഉദ്യോഗസ്ഥനാണ് സ്വപ്നയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും പൊലീസുകാരിയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.
നേരത്തെ പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേതാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ താനല്ല ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത്. സ്വപ്നയുമായി ബന്ധമുള്ള ആള്ക്കാര് അവരെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയിരുന്നു. ആ സമയത്ത് താന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മാറി നില്‍ക്കുകയാണ് ചെയ്യാറുള്ളത്. ഈ സമയത്തായിരിക്കാം കോള്‍ റെക്കോര്‍ഡ് ചെയ്തതെന്നും അവര്‍ പറയുന്നു.
- നാളെ മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
- കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി
- സനു ആറ് ദിവസം ലോഡ്ജില്‍ തങ്ങി; പത്രം വായിച്ച ശേഷം മുങ്ങി
- ''കുംഭമേള പ്രതീകാത്മകമായി നടത്തണം''; ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി
- സര്‍ക്കാരിന് തിരിച്ചടി: ഇഡിയ്ക്കെതിരായ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി