• 01 Oct 2023
  • 08: 15 AM
Latest News arrow

അമേരിക്കന്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കങ്കണ; ''ആരാണീ പറയുന്നത്'' എന്ന് പരിഹാസം

''സ്വന്തം വ്യക്തിത്വത്തെ മാത്രമല്ല, അവരുടെ മുഴുവന്‍ നാഗരികതയെയും സംസ്‌കാരങ്ങളെയും രാഷ്ട്രങ്ങളെയും പ്രതിനിധീകരിച്ച പുരാതന സ്ത്രീകള്‍ക്ക് അഭിനന്ദന ട്വീറ്റ്. ഇന്ന് അത്തരം നേട്ടക്കാരെക്കുറിച്ച് ക്ലിക്ക് ചെയ്താല്‍ അവരെല്ലാം കീറിപ്പറിഞ്ഞ അമേരിക്കന്‍ ജീന്‍സ്, റാഗുപോലുള്ള ബ്ലൗസുകള്‍ എന്നിവ ധരിച്ച് അമേരിക്കന്‍ വിപണിയെ പ്രതിനിധീകരിക്കുന്നതായി കാണാം.''

1885ലെ ഒരു ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട് പോസ്റ്റ് ചെയ്ത ഈ ട്വീറ്റ് വിവാദമായി. പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ച കങ്കണയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ''വിദേശ ബ്രാന്‍ഡുകളുടെ ലക്ഷക്കണക്കിന് വില വരുന്ന വസ്ത്രങ്ങളും ചെരിപ്പുകളും ബാഗുകളും ഉപയോഗിക്കുന്ന കങ്കണ തന്നെ സംസ്‌കാരം പഠിപ്പിക്കണമെന്നും അത് വളരെ നല്ല കാര്യമാണെന്നുമുള്ള'' നിരവധി പരിഹാസങ്ങളാണ് കങ്കണയ്‌ക്കെതിരെ ഉയരുന്നത്.