• 19 Apr 2021
  • 05: 42 PM
Latest News arrow

അടിയ്ക്ക് മേല്‍ അടി: പാചകവാതക വില നാലാം തവണയും കൂട്ടി; നാളെ വാഹന പണിമുടക്ക്

കോഴിക്കോട്: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടര്‍ വാഹന പണിമുടക്ക് നടക്കാനിരിക്കെ പാചകവാതകത്തിന് വീണ്ടും വില കൂട്ടി. 25 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയത്. നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് മോട്ടര്‍ വാഹന പണിമുടക്ക്. 

അടുക്കളയെ അക്ഷരാര്‍ത്ഥത്തില്‍ തീ പിടിപ്പിച്ചാണ് പാചകവാതക വില സിലിണ്ടര്‍ ഒന്നിന് 826 രൂപയായി ഉയര്‍ന്നത്. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് വില വര്‍ധിക്കുന്നത്. നൂറ് രൂപയാണ് ഗാര്‍ഹിക പാചകവാതക വിലയിന്‍മേല്‍ നാല് ഘട്ടമായി കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന്‍മേല്‍ ലഭിച്ചിരുന്ന സബ്‌സിഡിയും നാല് മാസത്തോളമായി തടസ്സപ്പെട്ടിരിക്കുകയാണ്. 

അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ധന താങ്ങാനാവാത്ത നിലയിലേക്ക് എത്തിക്കുന്ന സാഹചര്യത്തില്‍ വിവിധ ട്രേഡ് യൂണിയനുകള്‍ നാളെ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു. മോട്ടര്‍ വാഹന രംഗത്തെ തൊഴിലുടമകളും നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.