• 19 Apr 2021
  • 05: 38 PM
Latest News arrow

സംസ്ഥാനത്ത് 60 കഴിഞ്ഞവര്‍ക്ക് ഇന്ന് മുതല്‍ വാക്‌സിനേഷന്‍; ഇഷ്ടമുള്ള കേന്ദ്രവും സമയവും തെരഞ്ഞെടുക്കാം

സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞവര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗികള്‍ക്കും ഇന്ന് രജിസ്‌ട്രേഷനും വാക്‌സിനേഷനും തുടങ്ങും. രാവിലെ 9 മണി മുതല്‍ കൊവിഡ് പോര്‍ട്ടല്‍, ആരോഗ്യസേതു ആപ്പുകള്‍ വഴി പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്‍കണം. 

www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ അവരവര്‍ക്ക് ഇഷ്ടമുള്ള വാക്‌സിനേഷന്‍ കേന്ദ്രവും തിയതിയും സമയവും സ്വയം തെരഞ്ഞെടുക്കാം. അക്ഷയ കേന്ദ്രങ്ങളിലെത്തിയും രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ ഐഡികാര്‍ഡിലുള്ള വിവരങ്ങള്‍ നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാല് പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം.