• 19 Apr 2021
  • 07: 07 PM
Latest News arrow

കൊവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി; അപ്രതീക്ഷിത നീക്കം

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ 6.25ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയാണ് പ്രധാനമന്ത്രി വാക്‌സിനെടുത്തത്. ഇന്ത്യ തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച കൊവാക്‌സിന്റെ ആദ്യ ഡോസാണ് അദ്ദേഹത്തിന് നല്‍കിയത്. പോണ്ടിച്ചേരി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക പി നിവേദിതയാണ് പ്രധാനമന്ത്രിയ്ക്ക് വാക്‌സിന്‍ കുത്തിവെച്ചത്. യോഗ്യരായ പൗരന്‍മാരെല്ലാം വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.