• 19 Apr 2021
  • 06: 06 PM
Latest News arrow

ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങള്‍; എല്‍ജിഎസ് സമരം അവസാനിപ്പിച്ചു

മന്ത്രി എകെ ബാലനുമായി  നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങളുണ്ടായതായി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ത്ഥികള്‍. ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കുന്നത് പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.  ഇതോടെ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.

സമരത്തിന് പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ നന്ദി അറിയിച്ചു. അതേസമയം സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും. രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.