• 19 Apr 2021
  • 05: 37 PM
Latest News arrow

പിസി ജോര്‍ജ് എന്‍ഡിഎയിലേക്ക്? സ്വാഗതം ചെയ്ത് രാധാകൃഷ്ണ മേനോന്‍

കോട്ടയം: പിസി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണ മേനോന്‍. പിസി ജോര്‍ജിന് എന്‍ഡിഎയിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയും മുന്നണിയും ഗൗരവമായി പരിഗണിക്കുമെന്ന് രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. ഏതെങ്കിലും വിഭാഗങ്ങള്‍ പിസി ജോര്‍ജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പൂഞ്ഞാറില്‍ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് ബിജെപി സംസ്ഥാന നേതാക്കളെ ബന്ധപ്പെടുന്നുണ്ട്. ഇന്നലെ കൊടുങ്ങല്ലൂരില്‍ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തു. പക്ഷേ തീരുമാനമെടുത്തില്ല. ചൊവ്വാഴ്ച കെ സുരേന്ദ്രന്റെ വിജയ് യാത്ര കോട്ടയത്തെത്തും മുമ്പേ പിസി ജോര്‍ജ് വിഷയത്തില്‍ പാര്‍ട്ടി നിലപാടെടുക്കും. 

പിസിയെ കൂട്ടിയാല്‍ കോട്ടയത്തെ എ പ്ലസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. പിസി ജോര്‍ജിന് മുസ്ലീം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പിനെയും ബിജെപി പ്രതിരോധിക്കുന്നു.