• 19 Apr 2021
  • 06: 31 PM
Latest News arrow

കേരളത്തില്‍ ഏപ്രില്‍ 6ന് തെരഞ്ഞെടുപ്പ്; മെയ് 2ന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. 

കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും. സംസ്ഥാനത്ത് ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 12നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22നും.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. അസമില്‍ മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ് തിയതികളിലായി മൂന്ന് ഘട്ടമായും വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ എട്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. എല്ലായിടത്തും മെയ് രണ്ടിന് തന്നെയാണ് വോട്ടെണ്ണല്‍.