• 19 Apr 2021
  • 05: 33 PM
Latest News arrow

അഭ്യൂഹങ്ങള്‍ക്ക് വിരാമം: നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലരയ്ക്ക് വിജ്ഞാന്‍ ഭവനില്‍ വെച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ മാധ്യമങ്ങളെ കണ്ടാണ് തിയതി പ്രഖ്യാപിക്കുക. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിക്കുക. ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി മെയ് മാസത്തോടെ തീരുകയാണ്.