ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്; മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍, ഒടിടി (ഓവര്‍ ദ ടോപ്) കമ്പനികള്‍ എന്നിവയെ ഉള്‍പ്പെടെ നിയന്ത്രിക്കാനുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒടിടി പ്ലാറ്റ്ഫോമുകള് സ്വന്തം നിലയ്ക്കാണ് നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തേണ്ടതെങ്കിലും അടിയന്തര സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടും. പുതിയ ഐടി ചട്ടത്തിന്റെ ഭാഗമാണ് മാര്ഗരോഖ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വിറ്റര്‍, ടൂള്‍കിറ്റ് വിവാദങ്ങള്‍ക്കിടെയാണ് കേന്ദ്ര ഇടപെടല്‍. നിര്‍ദേശങ്ങള്‍ 3 മാസത്തിനകം നടപ്പാക്കണം.
മുഖ്യ നിര്‍ദേശങ്ങള്‍
- സമൂഹമാധ്യമങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നീക്കണം.
-ഡിജിറ്റല്‍ ന്യൂസ് സംവിധാനങ്ങള്‍ പ്രസ് കൗണ്‍സില്‍ ചട്ടം പാലിക്കണം.
- പുതിയ വാര്‍ത്താ സൈറ്റുകള്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
- പരാതി സ്വീകരിക്കാനും പരിഹരിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഗ്രീവന്‍സ് ഓഫീസറെ നിയമിച്ച് അവരുടെ പേരും വിലാസവും നല്‍കണമെന്ന് ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ കേന്ദ്രം തയ്യാറാക്കിയ ചട്ടം ശുപാര്‍ശ ചെയ്യുന്നു. ഈ ഓഫീസര്‍ 24 മണിക്കൂറിനുള്ളില്‍ പരാതി സ്വീകരിച്ച് 15 ദിവസത്തിനുള്ളില്‍ പരിഹരിക്കണം.
- ഉപയോക്താക്കളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തണം. വ്യക്തികളുടെ സ്വകാര്യഭാഗങ്ങള്‍, നഗ്നത, ലൈംഗിക നടപടികള്‍, മോര്‍ഫ് ചെയ്ത് വ്യാജമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഉള്ളടക്കത്തിന് ഇത് ബാധകമാണ്. ആക്ഷേപത്തിന് ഇരയായ വ്യക്തിക്കോ മറ്റാര്‍ക്കെങ്കിലുമോ പരാതി നല്‍കാം.
- ഒടിടി പ്ലാറ്റ്ഫോം, വാര്‍ത്താ പോര്‍ട്ടല്‍, ഡിജിറ്റല്‍ മീഡിയ എന്നിവയ്ക്ക് സ്വയം നിയന്ത്രണ സംവിധാനം, കോഡ് ഓഫ് എതിക്സ്, മൂന്ന് തലത്തിലുള്ള തര്‍ക്ക പരിഹാരം സംവിധാനം എന്നിവ വേണം.
- ഒടിടി പ്ലാറ്റ്ഫോമുകള് വയസ്സിന്റെ അടിസ്ഥാനത്തില്‍ സ്വയം വര്‍ഗീകരണം നടത്തണം. സിനിമകള്‍ക്ക് സമാനമായി വയസ്സ് അടിസ്ഥാനമാക്കി ഉള്ളടക്കത്തെ അഞ്ച് വിഭാഗങ്ങളായി തരംതിരിക്കണം. യു വിഭാഗം (യൂണിവേഴ്സല്‍), യു/എ ഏഴ് വയസ്സോ അതില്‍ കൂടുതലോ പ്രായം, യു/എ 13 വയസ്സോ അതില്‍ കൂടുതലോ പ്രായം, യു/എ 16 വയസ്സോ അതില്‍ കൂടുതലോ പ്രായം, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള എ വിഭാഗം എന്നിങ്ങനെയായിരിക്കണം തരംതിരിവ്. പേരന്റല്‍ ലോക് സംവിധാനം ഒരുക്കണം.
- നാളെ മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
- കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി
- സനു ആറ് ദിവസം ലോഡ്ജില്‍ തങ്ങി; പത്രം വായിച്ച ശേഷം മുങ്ങി
- ''കുംഭമേള പ്രതീകാത്മകമായി നടത്തണം''; ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി
- സര്‍ക്കാരിന് തിരിച്ചടി: ഇഡിയ്ക്കെതിരായ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി