ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ വന്‍ സ്ഫോടകവസ്തുക്കള്‍; യാത്രക്കാരി കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നുമാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു.
117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റര്‍ എന്നിവയാണ് പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് പാലക്കാട് ആര്‍പിഎഫ് സ്പെഷ്യല്‍ സ്ക്വാഡ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.
തിരുവണ്ണാമലൈ സ്വദേശിനി രമണി എന്ന യാത്രക്കാരിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇവരെ ആര്‍പിഎഫും പൊലീസും സ്പെഷ്യല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു.
ചെന്നൈ കട്പാടിയില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്ഫോടക വസ്തുക്കള്‍ തലശ്ശേരിയില്‍ നിന്ന് കിണര്‍ നിര്‍മ്മാണ ജോലിയ്ക്ക് കൊണ്ടുവന്നതാണെന്ന് ഇവര്‍ മൊഴി നല്കി.
- കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി
- സനു ആറ് ദിവസം ലോഡ്ജില്‍ തങ്ങി; പത്രം വായിച്ച ശേഷം മുങ്ങി
- ''കുംഭമേള പ്രതീകാത്മകമായി നടത്തണം''; ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി
- സര്‍ക്കാരിന് തിരിച്ചടി: ഇഡിയ്ക്കെതിരായ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി
- കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷം; 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം പേര്‍ക്ക് രോഗം