• 19 Apr 2021
  • 05: 31 PM
Latest News arrow

മഹാകവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവി പത്മശ്രീ വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹം മരിച്ചത്. പത്തനം തിരുവല്ല സ്വദേശിയാണ്. കേന്ദ്ര സാഹത്യ അക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ വിഷ്ണു നമ്പൂതിരിയ്ക്ക് ലഭിച്ചിട്ടുണ്ട്. 2014ല്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

തിരുവല്ല ഇരിങ്ങോലിവെ ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2നാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജനനം. ഇംഗ്ലീഷ് ലക്ച്ചററായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിവിടങ്ങളില്‍ കോളേജ് അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിന് ശേഷം കുടുംബക്ഷേത്രമാണ് തിരുവല്ല ശ്രീവല്ല ക്ഷേത്രത്തില്‍ ശാന്തിക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇംഗ്ലീഷ് അധ്യാപകനായിരുന്നുവെങ്കിലും മലയാളത്തിലും സംസ്‌കൃതത്തിലും അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി.

പുരസ്‌കാരങ്ങള്‍

പത്മശ്രീ (2014)
എഴുത്തച്ഛന്‍ (2014)
കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1994)
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979)
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010)
വയലാര്‍ പുരസ്‌കാരം (2010)
വള്ളത്തോള്‍ പുരസ്‌കാരം (2010)
ഓടക്കുഴല്‍ അവാര്‍ഡ് (1983)
മാതൃഭൂമി സാഹിത്യ പുരസ്‌കാരം (2010)
പി സ്മാരക കവിതാ പുരസ്‌കാരം (2009)

പ്രമുഖ കൃതികള്‍

സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം
പ്രണയ ഗീതങ്ങള്‍
ഭൂമി ഗീതങ്ങള്‍
ഇന്ത്യയെന്ന വികാരം
മുഖമെവിടെ
അപരാജിത
ആരണ്യകം
ഉജ്ജയിനിയിലെ രാപ്പകലുകള്‍
ചാരുലത

കവിതാ സമാഹാരങ്ങള്‍

പരിക്രമം
ശ്രീവല്ലി
രസക്കുടുക്ക
തുളസീ ദളങ്ങള്‍
എന്റെ കവിത

നിരൂപണങ്ങള്‍

അസാഹിതീയം
കവിതയുടെ ഡിഎന്‍എ
അലകടലും നെയ്യാമ്പലുകളും

വിവര്‍ത്തനങ്ങള്‍

ഗാന്ധി-പുതിയ കാഴ്ചപ്പാടുകള്‍
സസ്യലോകം
ഋതുസംഹാരം

സമ്പാദിച്ചവ

പുതുമുദ്രകള്‍
ദേശഭക്തി കവിതകള്‍
വനപര്‍വ്വം
സ്വാതന്ത്ര്യ സമര ഗീതങ്ങള്‍

കുട്ടികള്‍ക്ക് വേണ്ടി....

കുട്ടികളുടെ ഷേക്‌സ്പിയര്‍