പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന അരുണ്‍ തൂങ്ങിമരിച്ചനിലയില്‍

രാജകുമാരി (ഇടുക്കി): പള്ളിവാസല്‍ പവര്‍ഹൗസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണിനെ (അനു-28) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പവര്‍ഹൗസിന് സമീപം നീണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും 150 മീറ്ററിനുള്ളിലുള്ള ആളൊഴിഞ്ഞ വീടിന് മുമ്പിലെ മരത്തിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പല തവണ തിരഞ്ഞ പ്രദേശമാണിത്. തിങ്കളാഴ്ച രാത്രി അരുണ്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്.
വണ്ടിത്തറയില്‍ രാജേഷ്-ജെസി ദമ്പതികളുടെ മകള്‍ രേഷ്മ (17) കുത്തേറ്റു മരിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അനുവിനായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉളി പോലുള്ള മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇടത് നെഞ്ചില്‍ കുത്തേറ്റാണ് രേഷ്മ കൊല്ലപ്പെട്ടത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ തിങ്കളാഴ്ച ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു കൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
7 കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രേഷ്മയെ കൊലപ്പെടുത്തും എന്നെഴുതിയ കത്ത് അരുണിന്റെ മുറിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കൃത്യത്തിന് ശേഷം താനും ആത്മഹത്യ ചെയ്യുമെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം