''സഭയോട് ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുക''; മുന്നറിയിപ്പുമായി ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ചങ്ങനാശ്ശേരി അതിരൂപത. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് സഭയോട് ആലോചിച്ചു വേണമെന്നാണ് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് മാര്‍ പെരുന്തോട്ടം ആവശ്യപ്പെട്ടിരിക്കുന്നത്. ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ലേഖനത്തില്‍ വ്യക്തമായി ആവശ്യപ്പെടുന്നു.
സമുദായത്തോട് കൂറില്ലാത്തവര്‍ പലപ്പോഴും സമുദായത്തിന്റെ പേരില്‍ ഇത്തരം സ്ഥാനങ്ങളില്‍ എത്താറുണ്ട്. അവര്‍ സമുദായത്തിന് എതിരായ നടപടികള്‍ എടുക്കുന്നു അത് ഒഴിവാക്കേണ്ടതുണ്ട്. സമുദായ വിരുദ്ധരെ ഒരിക്കലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണക്കരുത്. സമുദായ വിരുദ്ധ നിലപാടുകളും ആദര്‍ശങ്ങളും ഉള്ളവര്‍ സമുദായത്തിന്റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടുന്നത് സമുദായത്തിന് നന്മ ചെയ്യില്ലെന്ന് മാത്രമല്ല, ആപത്കരവുമായിരിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
വിശ്വാസം കൊണ്ടും ജീവിതം കൊണ്ടും സമുദായത്തോട് കൂറില്ലാത്തവരും ശത്രുതാ മനോഭാവത്തോടെ വിമര്‍ശിക്കുന്നവരുമായ ചില സമുദായംഗങ്ങള്‍ സമുദായ വിരുദ്ധത വളര്‍ത്തുന്നതായും ലേഖനം ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച നെഹ്റുവിന്റെ വിശാല വീക്ഷണം ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനും ഉണ്ടാകേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിക്കുന്നു.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം