• 06 Mar 2021
  • 10: 21 PM
Latest News arrow

''നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് കേരള''; പുതിയ പാര്‍ട്ടി രൂപീകരിച്ച് മാണി സി കാപ്പന്‍

മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പാര്‍ട്ടിയുടെ പേര് ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടുപോകുമെന്നും കാപ്പന്‍ വ്യക്തമാക്കി. കാപ്പനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി ബാബു കാര്‍ത്തികേയന്‍. 

ഘടകക്ഷിയായി യുഡിഎഫിലേക്ക് വരാമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി മാണി സി കാപ്പന്‍ പറഞ്ഞു. യുഡിഎഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടും. തന്നോട് കുട്ടനാട്ടില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞു. അപ്പോള്‍ തന്നെ പാലാ ഇല്ലെന്ന് വ്യക്തമല്ലേ. ഇടതുമുന്നണി കാണിച്ചത് കടുത്ത അനീതിയാണെന്നും കാപ്പന്‍ പറഞ്ഞു.