''രണ്ടില ചിഹ്നം ജോസ് കെ മാണിയ്ക്ക് തന്നെ''; ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ്

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തന്നെ അനുവദിച്ചു. ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരായ പിജെ ജോസഫ് വിഭാഗത്തിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണിയ്ക്ക് അവകാശപ്പെട്ടതാണെന്ന കമ്മീഷന് തീരുമാനം കോടതി അംഗീകരിച്ചു. കോടതി ഉത്തരവ് പാര്‍ട്ടിയ്ക്ക് വലിയ കരുത്ത് പകരുന്നതാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
RECOMMENDED FOR YOU
Editors Choice
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം