• 06 Mar 2021
  • 10: 42 PM
Latest News arrow

''മുഖ്യമന്ത്രി നയം വ്യക്തമാക്കി; അതുകൊണ്ട് പിന്‍മാറുന്നു''; ഇഎംസിസി പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമായിരുന്ന വമ്പന്‍ പദ്ധതിയാണ് വിവാദങ്ങളെത്തുടര്‍ന്ന് ഭാഗികമായി ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം സ്ഥാപക പ്രസിഡന്റും എറണാകുളം അങ്കമാലി സ്വദേശിയുമായ ഷിജു വര്‍ഗീസ് മേത്രട്ടയില്‍. 

5000 കോടി മുതല്‍ മുടക്കില്‍ 25,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമായിരുന്ന ബൃഹദ് പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായും 100 കോടിക്കുള്ളില്‍ ഒതുങ്ങുന്ന മത്സ്യ സംസ്‌കരണ പദ്ധതി മാത്രം നടപ്പാക്കാനാണ് നിലവില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ പരാമര്‍ശിച്ചിരുന്ന മത്സ്യബന്ധനം, ഹാര്‍ബര്‍ വികസനം, കെഎസ്‌ഐഎന്‍സിയുമായി ഒപ്പിട്ട ധാരണാപത്രത്തിലെ 2950 കോടി ചെലവിട്ടുള്ള യാനങ്ങളുടെ നിര്‍മ്മാണം, മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലും സ്ഥിര വരുമാനവും കണ്ടെത്തല്‍, മത്സ്യ വിപണനത്തിനായുള്ള സ്റ്റാളുകളുടെ നിര്‍മ്മാണം തുടങ്ങിയവയില്‍ നിന്നെല്ലാം പൂര്‍ണമായി പിന്‍വാങ്ങുകയാണ്. പദ്ധതിയിട്ടിരുന്ന 50 സമുദ്രോല്‍പ്പന്ന സംസ്‌കരണ ശാലകളുടെ സ്ഥാനത്ത് ഒരെണ്ണം മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. പദ്ധതിയുടെ നന്‍മ ആരും കാണാതെ പോയി. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായ സ്ഥിതിയ്ക്ക് ഇനി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇപ്പോഴെങ്കിലും നയം വ്യക്തമാക്കിയതിനാല്‍ പിന്‍മാറുന്നവെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.