ജപ്പാന്റെ നവോമി ഒസാക ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടധാരി

മെല്‍ബണ്‍: ടെന്നീസ് ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ജപ്പാന്റെ നവോമി ഒസാക ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ 3-ാം സീഡ് ഒസാക 6-4,6-3ന് 22-ാം സീഡ് യുഎസിന്റെ ജെനിഫര്‍ ബ്രാഡിയെ മറികടന്നു. 2-ാം തവണയാണ് ഒസാക ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജേതാവാകുന്നത്. ഒസാകയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്.
കഴിഞ്ഞ യുഎസ് ഓപ്പണ്‍ സെമിയില്‍ ബ്രാഡിയെ കടുത്ത പോരാട്ടത്തില്‍ ഒസാക കീഴടക്കിയിരുന്നു. ഫൈനലിലെ ആദ്യ സെറ്റില്‍ ഇരുവരു ഒപ്പത്തിനൊപ്പമായിരുന്നു. ആ സാഹചര്യത്തില്‍ ഒസാകയുടെ സര്‍വ്വീസ് ബ്രേക്ക് ചെയ്യാനുള്ള അവസരം ബ്രാഡി നഷ്ടപ്പെടുത്തി. അതേസമയം ഉഗ്രന്‍ ഫോര്‍ഹാന്‍ഡ് ഷോട്ടിലൂടെ ഗെയിം ഒസാക പിടിച്ചെടുത്തു. ഡബിള്‍ഫോള്‍ട്ടും നെറ്റില്‍ ഉടക്കിയ ഫോര്‍ഹാന്‍ഡും ബ്രാഡിയ്ക്ക് വിനയായി.
2-ാം സെറ്റില്‍ ഒസാകയുടെ കുതിപ്പായിരുന്നു. 4-0 ത്തിന് മുമ്പിലെത്തിയ ഒസാക കളിയുടെ ഗതിയ്ക്കെതിരെ പിഴവുകള്‍ വരുത്തി. 3 ഗെയിമുകള്‍ പിടിച്ചെടുത്ത ബ്രാഡി 5-3ലേക്ക് സെറ്റ് എത്തിച്ചു.
അവസാന ഗെയിമില്‍ മാച്ച് പോയിന്റില്‍ നില്‍ക്കെ ഒസാകയുടെ തകര്‍പ്പന്‍ സെര്‍വ് ബ്രാഡ് പുറത്തേയ്ക്കടിച്ചു. ഇതോടെ സെറ്റും കിരീടവും ലോക 3-ാം നമ്പര്‍ താരത്തിന്.
ഇതുവരെ ഫൈനലിലെത്തിയ ഗ്രാന്ഡ്സ്ലാമുകളിലെല്ലാം കിരീടം നേടിയതിന്റെ അപൂര്‍വ്വ റെക്കോര്‍ഡ് ഒസാകയ്ക്ക് സ്വന്തം.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ