• 06 Mar 2021
  • 11: 20 PM
Latest News arrow

ആഴക്കടല്‍ മത്സ്യബന്ധനം: തന്റെ ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ്; രണ്ട് രേഖകള്‍ കൂടി പുറത്തുവിട്ടു

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധന ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട രണ്ട് നിര്‍ണായക രേഖകള്‍ കൂടി അദ്ദേഹം പുറത്തുവിട്ടു. ഇഎംസിസി അസന്റില്‍ വെച്ച് ഒപ്പുവെച്ച ധാരണാ പത്രവും 4 ഏക്കര്‍ സ്ഥലം അനുവദിച്ച നല്‍കിയതിന്റെ രേഖയുമാണ് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് പുറത്തുവിട്ടത്.

സര്‍ക്കാര്‍ പലതും മൂടിവെയ്ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. കരാറില്‍ ഒപ്പുവെച്ചത് മൂന്ന് വര്‍ഷത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ്. കമ്പനി അധികൃതര്‍ മുഖ്യമന്ത്രിയെ അടക്കം കണ്ടു. ഫിഷറീസ് നയത്തിന് വിരുദ്ധമാണെങ്കില്‍ എന്തിന് അസന്റില്‍ വെച്ച് ഒപ്പുവെച്ചു? സര്‍ക്കാരിന് ദുരുദ്ദേശ്യമില്ലെങ്കില്‍ ധാരണാ പത്രം റദ്ദാക്കുമോയെന്നും ചെന്നിത്തല വെല്ലുവിളിച്ചു.