• 06 Mar 2021
  • 11: 17 PM
Latest News arrow

''പിണറായി വിജയന്‍ ഏകാധിപതി''; രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്‍

പാലക്കാട്: പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപിയില്‍ ചേര്‍ന്ന ഇ ശ്രീധരന്‍. പിണറായി വിജയന്‍ അധികാരം ആര്‍ക്കും വിട്ടുകൊടുക്കുന്നില്ല. മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് മന്ത്രിമാര്‍ക്ക് പറഞ്ഞത് പലതും മാറ്റി പറയേണ്ടി വരുന്നു. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. 

ജനങ്ങളുമായി മുഖ്യമന്ത്രി സമ്പര്‍ക്കം പുലര്‍ത്തുന്നില്ല. ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണ് ഉള്ളത്. പുറത്തുവന്ന ഫിഷറീസ് അഴിമതി അതീവ ഗുരുതരവും അപകടകരവുമാണ്. സര്‍ക്കാരിന്റേത് മോശം പ്രകടനമാണെന്നും പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ശ്രീധരന്‍ വിമര്‍ശിച്ചു.

കോടികള്‍ ചെലവിട്ട് പരസ്യം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും ഈ ശ്രീധരന്‍ ആവശ്യപ്പെട്ടു.