ഫിഷറീസ് മന്ത്രിക്കെതിരായ ആരോപണത്തിലുറച്ച് ചെന്നിത്തല; തെളിവുകള്‍ പുറത്തുവിട്ടു

തിരുവനന്തപും: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി എംഡിയുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടു. കള്ളി വെളിച്ചത്തായപ്പോള്‍ മന്ത്രി ഉരുണ്ട് കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നപ്പോഴും മാനസിക നില തെറ്റിയെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയില്‍ മാറ്റമുണ്ടാകും. മന്ത്രി മേഴ്സി കുട്ടിയമ്മ അതോര്‍ക്കുന്നത് നല്ലതാണ്. മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയെന്ന് കമ്പനി വ്യവസായ മന്ത്രിക്കയച്ച കത്തില്‍ പറയുന്നു. മന്ത്രിസഭയുടെ അംഗീകാരം ആവശ്യപ്പെട്ടാണ് ഇഎംസിസി കത്തയച്ചത്. ന്യൂയോര്‍ക്കില്‍ വെച്ച് മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയ കാര്യം കത്തില്‍ പറയുന്നുണ്ട്. ഫിഷറിസ് വകുപ്പില്‍ സമര്‍പ്പിച്ച പദ്ധതി രേഖയെ കുറിച്ചും കത്തില്‍ പറഞ്ഞിട്ടുണ്ട്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം