• 06 Mar 2021
  • 10: 58 PM
Latest News arrow

ഉദ്യോഗാര്‍ത്ഥികളുടെ സമരം: ചര്‍ച്ച വേണമെന്ന് സിപിഎം; സര്‍ക്കാര്‍ നടപടികള്‍ ബോധ്യപ്പെടുത്തണം

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിവരുന്ന സമരത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സര്‍ക്കാര്‍ നിയമനവുമായി ബന്ധപ്പെട്ട് ഇതുവരെ കൈക്കൊണ്ട നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണമെന്ന് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം നിര്‍ദേശിച്ചു. ചര്‍ച്ച നടത്തില്ലെന്ന തീരുമാനം തെറ്റിദ്ധാരണയുണ്ടാക്കും. പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും യോഗം വിലയിരുത്തി. സിപിഎം സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ, മന്ത്രിതല ചര്‍ച്ചയില്‍ ആരൊക്കെയുണ്ടാകും എന്നീ കാര്യങ്ങളാണ് ഇനി അറിയേണ്ടത്.