• 29 Nov 2021
  • 08: 06 PM
Latest News arrow

സെഞ്ച്വറിയ്ക്കായി കളിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍; പെട്രോളും ഡീസലിനും ആര്‍പ്പുവിളിക്കാതെ കാണികള്‍

തിരുവനന്തപുരം: സെഞ്ച്വറി അടിക്കാന്‍ പോകുന്ന ബാറ്റ്‌സ്മാന്‍മാരെപ്പോലെ പെട്രോളും ഡീസലും ഗ്രൗണ്ടില്‍ നില്‍ക്കുകയാണ്. പക്ഷേ, പുറത്ത് കാണികളുടെ പിന്തുണയില്ലാതെയാണ് ഇവര്‍ രണ്ട് പേരും കളിക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന സ്‌കോറുകളിലേക്ക് കടക്കാനുള്ള ഫോം ഇരുവര്‍ക്കുമുണ്ട്. 

കേന്ദ്ര ബജറ്റില്‍ എക്‌സൈസ് തീരുവയില്‍ ഒരു ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇളവ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയെങ്കിലും അഗ്രി സെസ് എന്ന പേരില്‍ ആ ഇളവ് നല്‍കിയ തുക തിരിച്ചുപിടിക്കുകയാണുണ്ടായത്. അതോടെ ഫലത്തില്‍ ഇന്ധനവില കുറയാതെ വന്നു. വരും നാളുകളിലും ഇന്ധന വില കുറയാന്‍ ഒരു സാധ്യതയും കാണുന്നില്ല.

രാജ്യാന്തര വിപണിയില്‍ ഇന്ധനവിലയില്‍ കാര്യമായ ഇടിവുണ്ടായാല്‍ രാജ്യത്തും അതിന്റെ മാറ്റം ഉണ്ടാകും. എന്നാല്‍ അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമൊന്നും രാജ്യാന്തര തലത്തില്‍ ഇല്ല.