പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കെഎസ് ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രത്തിന് പത്മശ്രീ

ന്യൂഡല്‍ഹി: രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പത്മ പുരസ്കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെഎസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്ശന് സാഹു, എസ് പി ബാലസുബ്രഹ്മണ്യം, സുദര്ശന് റാവു, ബി.ബി ലാല്‍, ബിഎം ഹെഗ്ഡേ എന്നിങ്ങനെ 7 പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ് ചിത്ര, മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്, മുന്‍ അസം മുഖ്യമന്ത്രി തുരണ് ഗൊഗോയി എന്നിവര്‍ക്കാണ് പത്മഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം