സോളാര്‍ കേസ് സിബിഐയ്ക്ക്; സമയം ശരിയാണോ?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി-പിണറായി വിജയന് നേര്‍ക്ക് നേര്പോരിന് കളമൊരുങ്ങുമ്പോഴാണ് സോളാര്‍ പീഡനപരാതി സിബിഐയ്ക്ക് വിട്ടുള്ള സര്‍ക്കാര്‍ നീക്കമുണ്ടായിരിക്കുന്നത്. സിബിഐയെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ സോളാറില്‍ കേന്ദ്ര ഏജന്‍സിയില്‍ അര്‍പ്പിച്ച വിശ്വാസമാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. സിബിഐ അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്ലൈമാക്സ് പോരിലാണ് വീണ്ടും സോളാര്‍ കത്തുന്നത്. പീഡനപരാതി സിബിഐയ്ക്ക് വിടുമ്പോള്‍ സമയം ആണ് പ്രസക്തം. നാലേമുക്കാല്‍ കൊല്ലം അന്വേഷിച്ചിട്ടും എന്ത് കണ്ടെത്തിയെന്ന പ്രതിപക്ഷ ചോദ്യം നിലനില്‍ക്കെയാണ് പരാതിക്കാരി അപേക്ഷ നല്കി തൊട്ടുപിന്നാലെ സിബിഐയ്ക്ക് അന്വേഷണം വിട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയും സമിതിയിലെ പ്രധാനിയായി കെസി വേണുഗോപാലും നിയമിതനായതിന് പിന്നാലെയാണ് പുതിയ നീക്കം. ഉമ്മന്‍ ചാണ്ടി പ്രചരണസമിതിയുടെ തലപ്പത്തെത്തുമ്പോള്‍ ഇത് തങ്ങള്‍ക്കുള്ള അവസരമാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയതും സിബിഐ അന്വേഷണത്തിന്റെ സൂചനയായി.
വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനാര്‍ത്ഥികളായിരുന്ന ഹൈബി ഈഡനും അടൂര്‍ പ്രകാശിനുമെതിരെ പീഡനപരാതിയില്‍ കേസ്. ഇപ്പോള്‍ സിബിഐ അന്വേഷണം. സോളാര്‍ കേസിനെ ഈ രാഷ്ട്രീയ സാഹചര്യങ്ങളുമായി കോര്‍ത്താണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്.
2006ല്‍ പടിയിറങ്ങുന്നതിന് മുമ്പുള്ള അവസാന ക്യാബിനറ്റില്‍ ലാവ്ലിന് കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സിബിഐ അനുമതി നല്കിയെങ്കില് പതിനഞ്ച് കൊല്ലത്തിനിപ്പുറം സോളാര്‍ പീഡനപരാതി സിബിഐയ്ക്ക് വിട്ടുള്ള പിണറായി സര്‍ക്കാരിന്റെ മറുപടി. സ്വര്‍ണ്ണക്കടത്തിലും തുടര്‍വിവാദങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രംഗത്തെത്തിയ എല്‍ഡിഎഫ് ഇപ്പോള്‍ സോളാര്‍ കേസില്‍ സിബിഐ ആശ്രയിക്കുന്നതാണ് യുഡിഎഫ് ആയുധമാക്കുന്നത്. ബിജെപി-സിപിഎം കൂട്ടുകെട്ടിലേക്കും സിബിഐ അന്വേഷണത്തെ പ്രതിപക്ഷം കൂട്ടിക്കെട്ടുന്നു. കേസ് ഏറ്റെടുത്താല്‍ ഹൈക്കമാന്‍ഡിന്റെ ഭാഗമായ കെസി വേണുഗോപാലും സിബിഐ അന്വേഷണ പരിധിയില്‍ എത്തുമെന്നത് ശ്രദ്ധേയം. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും പീഡനക്കേസ് നേരിടുമ്പോള്‍ കേന്ദ്ര തീരുമാനം നിര്‍ണായകം.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍