ശവത്തിനും ജാതി: പൊതുശ്മശാനത്തില്‍ സംസ്കാരം നിഷേധിച്ച് സിപിഐ ഭരിക്കുന്ന പഞ്ചായത്ത്

അട്ടപ്പാടി: ദളിതരോട് ശവസംസ്കാരത്തിന് പോലും ജാതി ചോദിക്കുന്നു. അട്ടപ്പാടി പുതൂര്‍ ശ്മാശനത്തിലാണ് പട്ടികജാതി വിഭാഗക്കാരുടെ മൃതദേഹം സംസ്കരിക്കുന്നതിന് വിലക്കുള്ളത്. പട്ടിക ജാതിക്കാര്‍ക്ക് പുറമ്പോക്ക് ഭൂമിയില്‍ സംസ്കാരം നടത്താന്‍ അനുവാദം നല്കിയ സിപിഐ ഭരിക്കുന്ന പഞ്ചായത്ത് ജാതി വിവേചനം അവസാനിപ്പിക്കാനുള്ള നടപടികള്‍ എടുത്തതുമില്ല.
വര്‍ഷങ്ങളായി അനുഭവിച്ച ജാതി വിവേചനം മരണാനന്തരവും ഇവിടെയുള്ള പട്ടികജാതിക്കാരെ പിന്തുടരുകയാണ്. വനഭൂമിയിലായിരുന്നു പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംസ്കാരച്ചടങ്ങുകള്‍ നടത്തിയിരുന്നത്. വനംവകുപ്പ് മറ്റൊരിടം കണ്ടെത്തണമെന്ന് പറഞ്ഞതോടെയാണ് പ്രതിസന്ധിയുടെ തുടക്കം.
അട്ടപ്പാടിയിലെ ഉമ്മത്തുംപടിയില് 7 മാസം മുമ്പ് മരിച്ച ശകുന്തളയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആദ്യമെത്തിയത് പുതൂര്‍ ആലമരം പൊതുശ്മശാനത്തില്‍. മേല്‍ജാതിക്കൂട്ടം സംസ്കാരത്തിന് സമ്മതിച്ചില്ല. ഒടുവില്‍ സിപിഐ ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് കണ്ടെത്തിയ പരിഹാരം പുറമ്പോക്കില്‍ സംസ്കാരച്ചടങ്ങുകള്‍ നടത്താനുള്ള സൗകര്യമൊരുക്കലായിരുന്നു. പുറമ്പോക്ക് ഭൂമിയില്‍ സംസ്കാരം നടത്തിയതിന് ശകുന്തളയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന ഭീഷണിയുണ്ട് ഈ 7 മാസത്തിനിപ്പുറവും.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍