വാളയാര്‍ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് പോക്സോ കോടതി

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി അനുമതി നല്കി. സംസ്ഥാന സര്‍ക്കാര്‍ റെയില്‍വെ എസ്പി ആര് നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ആ അന്വേഷണ സംഘത്തിന് തുടരന്വേഷണം നടത്താനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്.
നേരത്തെ വാളയാര്‍ കേസിലെ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആവശ്യമെങ്കില്‍ കേസില്‍ തുടരന്വേഷണം നടത്താവുന്നതാണെന്ന് ഹൈക്കോടതി പറയുകയും ചെയ്തു. തുടര്‍ന്ന് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ഈ അന്വേഷണ സംഘം തുടരന്വേഷണത്തിന് അനുമതി തേടുകയും ചെയ്തു. ആ അപേക്ഷയിലാണ് പാലക്കാട് പോക്സോ കോടതി ഇപ്പോള്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസ് സിബിഐയ്ക്ക് വിടാനുള്ള നീക്കം നടക്കുന്നതിനിടെ കൂടിയാണ് ഇത്തരം ഒരു ഉത്തരവ് വന്നിരിക്കുന്നത്. കോടതി എന്തായാലും പുനര്‍വിചാരണ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോകുന്നുണ്ട്. ആ ഘട്ടത്തില്‍ കോടതിയ്ക്ക് വേണ്ട രേഖകള്‍ എത്തിക്കുക, കേസില്‍ കൂടുതല്‍ തെളിവുകളോ സാക്ഷികളോ ശേഖരിക്കുക, തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വരുന്നത് ഇനി ഈ അന്വേഷണ സംഘമായിരിക്കും.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍